ദിൽജിത്ത്
യാംബു: സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന കണ്ണൂർ സ്വദേശി യാംബുവിൽ നിര്യാതനായി. കണ്ണൂർ തോട്ടട 'ദീപ്തി' വീട്ടിൽ കെ.ടി ദിൽജിത്ത് (48) ആണ് മരിച്ചത്. ഒ.ഐ.സി.സി യാംബു സെൻട്രൽ കമ്മിറ്റി ട്രഷറർ ആയിരുന്നു. ഒരു മാസമായി യാംബു റോയൽ കമ്മീഷൻ മെഡിക്കൽ സെന്ററിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്‌സയിലിരിക്കെയാണ് ഇദ്ദേഹം ഞായറാഴ്ച രാത്രിയോടെ മരിച്ചത്. രണ്ടു പതിറ്റാണ്ടായി യാംബുവിലെ സൗദി ബിൻലാദിൻ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
കൊട്ടായംകണ്ടി പവിത്രൻ ആണ് ദിൽജിത്തിന്റെ പിതാവ്. മാതാവ്: വസുധ. ഭാര്യ: ദിവ്യ ദിൽജിത്ത്. മക്കൾ: ഋതിക ദിൽജിത്ത്, ദ്രുവ് ദിൽജിത്ത്. സഹോദരങ്ങൾ : കിരൺജിത്ത് (ഉണ്ണി), ദീപ്തി. ദിൽജിത്തിന്റെ കുടുംബം യാംബുവിൽ തന്നെയുണ്ട്. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്.
ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ശങ്കർ എളങ്കൂർ, ഒ.ഐ.സി.സി യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഷ്‌കർ വണ്ടൂർ തുടങ്ങിയ സാമൂഹ്യ സംഘടനാ നേതാക്കളും സന്നദ്ധ പ്രവർത്തകരും നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്. ഇദ്ദേഹത്തിന്റെ മരണത്തിൽ ഒ.ഐ.സി.സി വെസ്റ്റേൺ റീജിയനൽ കമ്മിറ്റി അനുശോചനവും ദുഖവും രേഖപ്പെടുത്തുന്നതായി ആക്റ്റിങ് പ്രസിഡന്റ് സാക്കിർ ഹുസ്സൈൻ എടവണ്ണ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.