Posted On
date_range Updated On
date_range ബംഗളൂരുവിൽ കോവിഡാനന്തര ചികിത്സയിലായിരുന്ന മലയാളി ഡോക്ടർ മരിച്ചു
ബെംഗളൂരു: കോവിഡാനന്തര ചികിത്സയിലായിരുന്ന മലയാളി യുവ ഡോക്ടർ ബംഗളൂരുവിൽ മരിച്ചു. ബഹ്റൈൻ കെ.എം.സി.സി കണ്ണൂർ ജില്ലാ പ്രസിഡൻറും ചെണ്ടയാട് മാവിലേരി സ്വദേശിയുമായ എ.കെ. മുഹമ്മദിെൻറ മകൻ ഡോ. എ.കെ. മുഹമ്മദ് ജസീം (31) ആണ് മരിച്ചത്.
ബംഗളൂരു ആർ.ടി നഗർ കാവൽ ബൈരസാന്ദ്രയിലെ സ്മൈൽ ഡെൻറൽ കെയർ ഉടമയാണ്. ഏപ്രിൽ അവസാനത്തോടെ കോവിഡ് ബാധിച്ച് സെൻറ് ജോൺസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മരണം. 20 വർഷത്തോളമായി ബംഗളൂരുവിലായിരുന്നു. മാതാവ്: ശരീഫ. ഭാര്യ: ഡോ. നിദ അഹമ്മദ്. സഹോദരങ്ങൾ: എ.കെ. നസ്രീൻ, എ.കെ. ശരീഫ്.
മൃതദേഹം ഓൾ ഇന്ത്യ കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ച് ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.