അബ്​ദുറഹ്​മാൻ, രാമൻ

കോവിഡ്​: ഒമാനിൽ രണ്ട്​ മലയാളികൾ കൂടി മരിച്ചു

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ഒമാനിൽ രണ്ട്​ മലയാളികൾ കൂടി ഒമാനിൽ മരിച്ചു. കഴിഞ്ഞ ബുധനാഴ്​ച ബർക്കയിൽ താമസ സ്​ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തിയ കണ്ണൂർ മാവിലായി പെരളശേരി സ്വദേശി അബ്​ദുൽ റഹ്മാന്​ (58) പിന്നീട്​ നടത്തിയ പരിശോധനയിലാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹം അസുഖത്തെ തുടർന്ന്​ മുറിയിൽ വിശ്രമത്തിലായിരുന്നു. ഉച്ചക്ക്​ സഹപ്രവർത്തകർ എത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷാഹിദയാണ്​ ഭാര്യ. രണ്ട്​ പെൺമക്കളുണ്ട്. മുപ്പത്​ വർഷത്തോളമായി ഇദ്ദേഹം ഒമാനിലുണ്ട്​. അബ്​ദുറഹ്​മാ​െൻറ മൃതദേഹം വെള്ളിയാഴ്​ച ഉച്ചക്ക്​ അമിറാത്തിൽ ഖബറടക്കി.

പാലക്കാട്​ സ്വദേശി സി.ബി. രാമൻ (64) ആണ്​ മരിച്ച രണ്ടാമത്തെയാൾ. കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ്​ മരിച്ചത്​. ഗാലയിലെ സ്വകാര്യ സ്​ഥാപനത്തിൽ ഫൈനാൻസ്​ മാനേജരായിരുന്നു. കുടുംബം മസ്ക്കത്തിലുണ്ട്‌. മുംബൈയിലായിരുന്നു​ സ്​ഥിര താമസം. മൃതദേഹം ശനിയാഴ്​ച സുഹാറിൽ സംസ്​കരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-15 02:14 GMT