ചെന്നൈ: പ്രശസ്ത സംഗീതജ്ഞനും ചലച്ചിത്ര സംവിധായകനുമായ വി.ദക്ഷിണാമൂർത്തിയുടെ ഭാര്യ നാഗർകോവിൽ സ്വദേശിനി കല്യാണിയമ്മാൾ(93) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളോടെ കിടപ്പിലായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം.
1948ൽ ദക്ഷിണാമൂർത്തിയെ വിവാഹം കഴിക്കുേമ്പാൾ കല്യാണിയമ്മാൾക്ക് 17 വയസ്സായിരുന്നു പ്രായം. വിവാഹശേഷം ചെന്നൈയിൽ സ്ഥിരതാമസമാക്കി. ദക്ഷിണാമൂർത്തിയുടെ സംഗീത പരിപാടികൾ, അഭിമുഖങ്ങൾ, റെക്കോഡിങ് തുടങ്ങിയവയുടെ മേൽനോട്ടം കല്യാണിയമ്മാൾക്കായിരുന്നു.
മക്കൾ: വെങ്കടേശ്വരൻ, വിജയ, ഗോമതി. മരുമക്കൾ: ലളിത, ആനന്ദ്, പരേതനായ രാമസുബ്രമണ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.