യുവപണ്ഡിതൻ കോവിഡ്​ ബാധിച്ച്​ മരിച്ചു

ഇരിട്ടി: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യിലായിരുന്ന യുവപണ്ഡിതൻ നിര്യാതനായി. ഇ​രി​ട്ടി കീഴൂർ കൂ​ളി​ചെ​​മ്പ്ര​യി​ലെ അ​ലി യ​ഹി​യ​ക്കോ​യ ത​ങ്ങ​ൾ (32) ആണ്​ മരിച്ചത്​. പായം തങ്ങളുടെ പേരക്കുട്ടിയാണ്. കാസർകോട് ചട്ടഞ്ചാലിലായിരുന്നു താമസം.

ഏതാനും ദിവസങ്ങളായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും ന്യൂമോണിയ ബാധിച്ച് ആരോഗ്യനില വഷളായതിനെ തുടർന്നാണ് അന്ത്യം. മയ്യിത്ത് തിങ്കളാഴ്ച പുലർച്ചെ ആറളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. 

പിതാവ്​: ഹം​സ പൂ​ക്കോ​യ ത​ങ്ങൾ, മാതാവ്​: കു​ഞ്ഞാ​മി​ന, ഭാ​ര്യ: സ​മീ​റ (ചട്ടഞ്ചാൽ, കാസർകോട്), മ​ക്ക​ൾ: യാ​സീൻ, ആ​സി​ഫ്. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ബി​ദ്, ഹാ​മി​ദ്, സാ​ബിത്ത്, മൈ​മൂ​ന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-24 04:04 GMT