മഹാരാഷ്ട്ര സ്വദേശി ജുബൈലിൽ നിര്യാതനായി

ജുബൈൽ: മഹാരാഷ്ട്ര റായ്ഗഡ് അലിബാഗ് സ്വദേശിയായ ഹേമന്ത് പാണ്ഡുരംഗ് മോഹിതെ (58) ജുബൈലിൽ നിര്യാതനായി. ജുബൈലിലെ പ്രമുഖ കമ്പനിയിൽ ഡിസ്റ്റിലേഷൻ പ്ലാന്റ് ഓപ്പറേറ്ററായി ജോലി ചെയ്തു വരികയായിരുന്നു. പാണ്ഡുരംഗ് ജാനു മോഹിതെ-ബാർകുബായ് എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സുവർണ ഹേമന്ത. മക്കൾ: ഋഷിൽ, ബിദുല.

മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴ അറിയിച്ചു.

Tags:    
News Summary - Hemant Pandurang Mohite Dies Jubail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.