Posted On
date_range Updated On
date_range കസാഖിസ്ഥാനിൽ മരിച്ച എൻജിനീയർ പി. മമ്മദ് കോയയുടെ മയ്യിത്ത് നമസ്കാരം നാളെ
കോഴിക്കോട്: കസാഖിസ്ഥാനിൽ നിര്യാതനായ മുസ്ലിം സർവിസ് സൊസൈറ്റി (എം. എസ്.എസ്) ജന. സെക്രട്ടറി എൻജിനീയർ പി. മമ്മദ് കോയയുടെ മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ട് മണിക്ക് ചെറൂട്ടി റോഡിലെ എം.എസ്.എസ് മസ്ജിദിൽ നടക്കും. രാവിലെ ഒമ്പത് മണിക്ക് മാത്തോട്ടം ഖബർസ്ഥാനിൽ മയ്യിത്ത് ഖബറടക്കും. തുടർന്ന് 11.30 ന് ചെറൂട്ടി റോഡ് എം എസ്.എസ്. ഓഡിറ്റോറിയത്തിൽ അനുശോചന യോഗം ചെരുമെന്ന് സംസ്ഥാന പ്രസിഡന്‍റ് നിയാസ് പുളിക്കലകത്ത് അറിയിച്ചു.
എൻഞ്ചിനിയർമാരുടെ സംഘടനയായ ലെൻസ്ഫെഡിന്‍റെ പ്രവർത്തകരുടെ കൂടെ കസാഖിസ്ഥാനിൽ സന്ദർശത്തിന് പോയ മമ്മദ്കോയ ബുധനാഴ്ചയാണ് ഹൃദയാഘാതം മൂലം മരിച്ചത്. ലെൻസ് ഫെഡ് മുൻ സംസ്ഥാന പ്രസിഡന്‍റും സിയസ്കൊ മുൻ പ്രസിഡന്‍റും സിയസ്കൊ യത്തീം കെയർ ചെയർമാനുമായിരുന്നു. മലബാർ ഇനീഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണിയുടെ (മിഷ്) വൈസ് ചെയർമാനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.