ഒ.വി. നാരായണൻ 

കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് ഒ.വി. നാരായണൻ അന്തരിച്ചു

ഏഴോം: മുതിർന്ന സി.പി.എം നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന ഒ.വി. നാരായണൻ (85)അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു അന്ത്യം. സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയേറ്റംഗം , മാടായി മണ്ഡലം സെക്രട്ടറി, അവിഭക്ത മാടായി ഏരിയാ സെക്രട്ടറി, കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം,ജില്ല പ്രസിഡൻ്റ്, എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .

കേരള ക്ലേ ആൻ്റ് സിറാമിക്സ് ചെയർമാൻ, കണ്ണൂർ സ്പിന്നിങ് മിൽ ചെയർമാൻ, കെൽട്രോൺ ഡയറക്ടർ, മലബാർ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റി പ്രസിഡൻ്റ് എന്നി സ്ഥാനങ്ങൾ വഹിച്ചു. 2021ൽ എരിപുരത്ത് നടന്ന സി.പി.എം ജില്ല സമ്മേളനത്തിൽ വെച്ച് ജില്ല കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞു. നിലവിൽ സി.പി.എം മാടായി ഏരിയാ കമ്മിറ്റിയംഗവും കർഷക സംഘം ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമാണ്. മാടായി ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ: പി.എം. ലീല (റിട്ട. അധ്യാപിക മുത്തേടത്ത് എച്ച്. എസ്. തളിപ്പറമ്പ്) മക്കൾ: മധു ( ദിനേശ് ഐ.ടി. കണ്ണൂർ) മഞ്ജുള , മല്ലിക. മരുമക്കൾ: ബ്രിഗേഡിയർ ടി.വി. പ്രദീപ് കുമാർ, കെ.വി. ഉണ്ണികൃഷ്ണൻ (മുംബൈ) സീനമധു (കണ്ണപുരം ) . സഹോദരി: ഒ വി. ദേവി.

വ്യാഴാഴ്ച രാവിലെ ഒൻപതിന് പരിയാരം മെഡിക്കൽ കോളജിൽനിന്ന് മൃതദ്ദേഹം ഏറ്റുവാങ്ങി വിലാപയാത്രയായി എരിപുരം സി.പി.എം മാടായി ഏരിയകമ്മിറ്റി ഓഫീസിൽ എത്തിക്കും. രാവിലെ 9.30 മുതൽ 11.30 വരെ എരിപുരം എ.കെ.ജി മന്ദിരത്തിലും തുടർന്ന് സി.പി.എം ഏഴോം ലോക്കൽകമ്മിറ്റി ഓഫീസിൽ രണ്ട് മണിവരെയും പൊതു ദർശ്നത്തിന് വെക്കും. വൈകീട്ട് 3.30ന് എഴോം പൊതുശമശാനത്തിൽ സംസ്‌കരിക്കും.

Tags:    
News Summary - Former president of Kannur District Panchayat O.V. Narayan passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.