വയറ്റിൽ മീൻ തറച്ച് കയറി മത്സ്യത്തൊഴിലാളി മരിച്ചു; ചികിത്സയിൽ അലംഭാവമെന്ന് ആക്ഷേപം

മംഗളൂരു: കടലിൽ മീൻ പിടിക്കാൻ പോയ യുവാവിന് മീനിന്റെ കൂർത്ത തല വയറ്റിൽ തുളച്ചുകയറിയതിനെ തുടർന്ന് ദാരുണാന്ത്യം. കാർവാർ മജാലി ദണ്ഡേബാഗയിലെ അക്ഷയ് അനിൽ മജാലിക്കറാണ്(31) മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച അക്ഷയ് ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് സംഭവം. 10 ഇഞ്ചോളം നീളമുള്ള മൂർച്ചയുള്ള ചുണ്ടുള്ള മീൻ കടലിൽനിന്ന് ബോട്ടിലേക്ക് ചാടി അക്ഷയുടെ വയറ്റിൽ തറക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ ഉടൻ കാർവാറിലെ ക്രിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു ദിവസത്തെ ചികിത്സക്ക് ശേഷം ഡോക്ടർമാർ മുറിവ് തുന്നിച്ചേർത്ത് ഡിസ്ചാർജ് ചെയ്തു.

എന്നാൽ കടുത്ത വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മതിയായ തുടർ ചികിത്സ ലഭിക്കാതെയാണത്രെ യുവാവ് മരിച്ചത്. ഈ വാർത്ത അറിഞ്ഞയുടനെ ഡോക്ടർമാരുടെ അവഗണനക്കെതിരെ രോഷം പ്രകടിപ്പിച്ച് നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ ക്രിംസ് ആശുപത്രിക്ക് സമീപം തടിച്ചുകൂടി.

Tags:    
News Summary - Fisherman Dies After Being Bitten by Rare Fish in Karwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.