Posted On
date_range Updated On
date_range ഡോ. നിഖില പ്രഭാകരൻ കുവൈത്തിൽ നിര്യാതയായി
കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്തിരുന്ന ഡോ. നിഖില പ്രഭാകരൻ (36) കുവൈത്തിൽ നിര്യാതയായി.
കാസർകോട് നീലേശ്വരം സ്വദേശിയാണ്. വൃക്ക രോഗത്തെ തുടർന്ന് കുവൈത്തിലെ അദാൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരണം.
തിരുവന്തപുരം സ്വദേശിയും കുവൈത്ത് അൽ സലാം ഹോസ്പിറ്റലിൽ ഡോക്ടറുമായ വിപിനാണു ഭർത്താവ്. ഫഹാഹീലിൽ വ്യാപാരിയായ പ്രഭാകരനാണ് പിതാവ്. മാതാവ്: റീജ. മകൻ: വിവാൻ (ഗൾഫ് ഇന്ത്യൻ സ്കൂൾ). സഹോദരി: വർഷ. മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.