Posted On
date_range Updated On
date_range ഡൽഹി ഐ.ഐ.ടി വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ
ന്യൂഡൽഹി: ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ഐ.ഐ.ടി)വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. യു.പി സ്വദേശിയായി ആയുഷ് അഷ്നയെയാണ് (21) മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ആയുഷ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ആയുഷ് ഈ വർഷം അവസാന വർഷ ബി.ടെക് പരീക്ഷ എഴുതിയിരുന്നതായും പൊലീസ് വ്യക്തമാക്കി.
ഹോസ്റ്റൽ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പൊന്നും കണ്ടെടുത്തില്ല. സംഭവം ആയുഷിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.