സി.പി.എം പാലക്കാട് ജില്ല സെക്രട്ടറിയേറ്റ് അംഗം എൻ.ഉണ്ണികൃഷ്ണൻ നിര്യാതനായി

സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം ഓങ്ങല്ലൂർ കള്ളാടിപ്പറ്റ ഞാളൂർ വീട്ടിൽ എൻ.ഉണ്ണികൃഷ്ണൻ (68) നിര്യാതനായി. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. ഓങ്ങല്ലൂർ കൊറ്റരാട്ടിൽ പരേതനായ ഗണപതി നായരുടെയും, ഞാളൂർ പാറുക്കുട്ടി അമ്മയുടേയും മകനാണ്.

സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം, ഷൊർണ്ണൂർ സർവീസ് ബാങ്ക് പ്രസിഡൻറ്, കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന റെയ്ഡ്‌കോ വൈസ് ചെയർമാൻ, എ.ഐ.ആർ.ടി.ഡബ്ലി.യു.എഫ് അഖിലേന്ത്യാ സെക്രട്ടറി, ഓട്ടോ- ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകൾ നിർവഹിക്കുകയായിരുന്നു.

ഭാര്യ: രത്നാഭായ് (റിട്ട. മാനേജർ, കൊപ്പം സർവീസ് സഹകരണ ബാങ്ക്), മകൻ: എൻ.യു. സുർജിത്ത് (കെടിഡിസി മാനേജർ,കണ്ണൂർ), എൻ.യു. ശ്രീജിത്ത് (ഒറ്റപ്പാലം താലൂക്ക് എംപ്ലാേയിസ് സൊസൈറ്റി). മരുമക്കൾ: രൂപശ്രീ, നിമിത. സഹോദരങ്ങൾ: പ്രകാശൻ, തങ്കമണി, പ്രേമലത, പരേതനായ സുകുമാരൻ.

Tags:    
News Summary - CPM Palakkad district secretariat member N. Unnikrishnan passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.