നിസാമാബാദ്: അച്ഛനൊപ്പം സൂപ്പർമാർക്കറ്റിലെത്തിയ നാല് വയസ്സുള്ള പിഞ്ചുകുഞ്ഞ് ചോക്ലേറ്റ് എടുക്കാൻ റഫ്രിജറേറ്റർ തുറക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു. നിസാമാബാദ് നന്ദിപേട്ടയിലെ ‘എൻ’ സൂപ്പർമാർക്കറ്റിലാണ് ഹൃദയഭേദകമായ സംഭവം. നവിപേട്ട സ്വദേശിയായ രാജശേഖറിന്റെ മകൾ റുഷിത(4)യാണ് ദാരുണമായി മരിച്ചത്.
അച്ഛനൊപ്പം പലചരക്ക് സാധനങ്ങൾ വാങ്ങാൻ സൂപ്പർമാർക്കറ്റിലേക്ക് പോയതായിരുന്നു റുഷിത. പിതാവ് റഫ്രിജറേറ്ററിൽനിന്ന് എന്തോ എടുക്കുന്നതിനിടെ തൊട്ടടുത്തുള്ള മറ്റൊരു റഫ്രിജറേറ്ററിന്റെ വാതിൽ തുറക്കാൻ കുട്ടി ശ്രമിച്ചു. ഇതിനിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. എന്നാൽ, തൊട്ടടുത്തുള്ള പിതാവ് ഇത് കാണ്ടിരുന്നില്ല. രാജശേഖർ സാധനമെടുത്ത് അടുത്ത് എത്തുമ്പോഴേക്കും റഫ്രിജറേറ്ററിന്റെ വാതിലിൽപിടിച്ച് തൂങ്ങിക്കിടന്ന കുട്ടിയുടെ ചലനമറ്റിരുന്നു. ഉടൻ തന്നെ തന്റെ കൈയിലുള്ളതെല്ലാം വലിച്ചെറിഞ്ഞ് മകളെ വാരിയെടുത്ത് പുറത്തേക്കോടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥാപനത്തിലെ സി.സി.ടി.വിയിൽ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.