മഹാത്മാഗാന്ധിയുടെ ചെറുമകന്‍ അരുണ്‍ ഗാന്ധി അന്തരിച്ചു

മുംബൈ: മഹാത്മാ ഗാന്ധിയുടെ ചെറുമകനും എഴുത്തുകാരനും സാമൂഹികപ്രവർത്തകനുമായ അരുൺ ഗാന്ധി (89) അന്തരിച്ചു. മഹാരാഷ്ട്രയിലെ കോലാപൂരിലായിരുന്നു അന്ത്യം. മഹാത്മാ ഗാന്ധിയുടെ മകൻ മണിലാൽ ഗാന്ധിയുടെ മകനാണ്. അസുഖത്തെ തുടര്‍ന്നാണ് മരണമെന്ന് കുടുംബം അറിയിച്ചു.

മണിലാൽ ഗാന്ധിയുടെയും സുശീലാ മഷ്‌റുവാലയുടെയും മകനായി 1934 ഏപ്രിൽ 14ന് ദക്ഷിണാഫ്രിക്കയിലെ ഡർബനിലാണ് അരുൺ ഗാന്ധി ജനിച്ചത്. കസ്തൂർബ; ദ ഫോർഗോട്ടൺ വുമൺ, ഗ്രാൻഡ്ഫാദർ ഗാന്ധി തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവും ആക്ടിവിസ്റ്റുമാണ്.

കോലാപൂരിൽ മകൻ തുഷാർ, മകൾ അർച്ചന എന്നിവർക്കും പേരക്കുട്ടികൾക്കുമൊപ്പം കഴിയവേയാണ് മരണം. 

Tags:    
News Summary - Arun Gandhi Dies: Grandson of Mahatma Gandhi Passes Away at 89

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.