കോഴിക്കോട്: ഇന്നലെ ചാലിയാര്‍ പുഴയില്‍ ചാടിയ ദമ്പതിമാരില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ജിതിന്‍ (30) എന്ന യുവാവിന്റെ മൃതദേഹമാണിന്ന് കണ്ടെത്തിയത്. ജിതിന്റെ ഭാര്യ വര്‍ഷയെ ചാടിയതിനുപിന്നാലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. ഒഴുക്കില്‍പ്പെട്ട ജിതിനുവേണ്ടി ഞായറാഴ്ച തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും മോശം കാലാവസ്ഥയും വെളിച്ചക്കുറവും കാരണം നിര്‍ത്തിവെച്ചിരുന്നു. ഇന്ന് പുനരാരംഭിച്ച തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാവിലെ 10മണിയോടെയാണ് ഫറോക്ക് പാലത്തില്‍നിന്ന് ദമ്പതിമാര്‍ പുഴയില്‍ ചാടിയത്. മലപ്പുറം മഞ്ചേരി ജെ.ടി സ്‌കൂളിന് സമീപത്താണ് ഇവരുടെ വീട്. ഈ സമയം പാലത്തിലൂടെ വരികയായിരുന്ന ലോറിയിലെ ഡ്രൈവര്‍ ഉടനെ തന്നെ വണ്ടി നിര്‍ത്തി ലോറിയില്‍ ഉണ്ടായിരുന്ന കയറിട്ടുകൊടുത്തു. ജിതിന്‍ ഒഴുക്കില്‍ പെട്ടെങ്കിലും വര്‍ഷ കയറില്‍പ്പിടിച്ചു. ഈ സമയം പുഴയില്‍ മീന്‍ പിടിക്കുകയായിരുന്ന തൊഴിലാളി പാലത്തിന് അരികിലെത്തി വര്‍ഷയെ തോണിയില്‍ കയറ്റി കരക്കെത്തിച്ചു. കോഴിക്കോട് മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ച വര്‍ഷ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചിരുന്നു.
ജിതിന്റെ മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ആറ് മാസം മുമ്പാണ് ജിതിനും വര്‍ഷയും വിവാഹിതരായത്. കുടുംബപരമായ തര്‍ക്കങ്ങളാണ് ഇരുവരും പുഴയില്‍ ചാടാന്‍ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.