സൂര്യനാരായണൻ നമ്പൂതിരി, മാതാവ് ശ്രീദേവി അന്തർജനം
Posted On
date_range Updated On
date_range കോവിഡ് ബാധിച്ച് ക്ഷേത്രം മേൽശാന്തിയും അമ്മയും മരിച്ചു
ഹരിപ്പാട്: കോവിഡ് ബാധിച്ച് ക്ഷേത്രം മേൽശാന്തിയും അമ്മയും മരിച്ചു. ഹരിപ്പാട് അരനാഴിക ക്ഷേത്രത്തിലെ മേൽശാന്തി ഹരിപ്പാട് വെട്ടുവേനി നെടുവേലിൽ ഇല്ലത്ത് ദാമോദരൻ നമ്പൂതിരിയുടെ മകൻ സൂര്യനാരായണൻ നമ്പൂതിരി (31), മാതാവ് ശ്രീദേവി അന്തർജനം( ഗീത- 59) എന്നിവരാണ് മരിച്ചത്.
ഇരുവരും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സൂര്യനാരായണൻ ചൊവ്വാഴ്ച രാത്രി 11നും ശ്രീദേവി അന്തർജ്ജനം ബുധനാഴ്ച രാവിലെ 7.30 നുമാണ് മരിച്ചത്. ആഗസ്റ്റ് 28ന് കോവിഡ് പോസിറ്റീവ് ആയ ഇരുവരെയും 30നാണ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ദുർഗയാണ് ശ്രീദേവിയുടെ മറ്റൊരു മകൾ. മരുമകൻ: ഹരികൃഷ്ണൻ. സൂര്യനാരായണന്റെ ഭാര്യ: അദിതി. മകൻ: കൽക്കി സൂര്യ (മൂന്നുമാസം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.