representative image
Posted On
date_range Updated On
date_range ക്രഷർ യൂനിറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ
ചെങ്ങന്നൂർ: വെൺമണി പടിഞ്ഞാറെ തുരുത്തിലുള്ള മെറ്റല്‍ ക്രഷര്‍ യൂനിറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര വെട്ടിയാർ, പടീറ്റതിൽ വീട്ടിൽ മുരളീധരപണിക്കർ (53)നെയാണ് തിങ്കളാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടത്.
ക്രഷർ യൂനിറ്റിന്‍റെ മുൻവശത്തെ കസേരയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കഴിഞ്ഞ ആറുമാസമായി ഈ സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയായിരുന്നുന്നു. പുലർച്ചെ നാലുമണിക്ക് ലോറിക്കാർ സാധനം എടുക്കുവാൻ എത്തിയപ്പോൾ അവരുമായി സൗഹൃദ സംഭാഷണം നടത്തിയിരുന്നു. ഹൃദയ സംബന്ധമായ അസുഖമുള്ള ആളാണ് മുരളീധരപണിക്കർ.
മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് ഫലം വന്നതിനു ശേഷം പോസ്റ്റ് മോർട്ടം നടത്തും. ഭാര്യ: ഉഷ, മകൻ: അശ്വത്ത് (അപ്പു). വെണ്‍മണി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.