Posted On
date_range Updated On
date_range അവിവാഹിതയായ വയോധികയെ മുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
ചെങ്ങന്നൂർ: അവിവാഹിതയായ വയോധികയെ വീട്ടു മുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലാ പെണ്ണുക്കര തോട്ടമുക്കിന് സമീപമുള്ള മലയിൽ വീട്ടിൽ അന്നമ്മ ചാണ്ടി (70)യാണ് മരണപ്പെട്ടത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെ ഇവരെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ വീണ നിലയിൽ വയോധികയെ കണ്ടെത്തിയത്. ഉടനെ നാട്ടുകാർ അഗ്നി രക്ഷാ സേന വിഭാഗത്തെ വിവരമറിയിക്കുകയും അവർ മൃതദേഹം പുറത്തെടുക്കുകയും ചെയ്തു.
സംഭവത്തിൽ ചെങ്ങന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.