Posted On
date_range Updated On
date_range ഗുണ്ടൽപേട്ടയിൽ ബൈക്ക് അപകടത്തിൽ യുവതി മരിച്ചു
മീനങ്ങാടി: ഗുണ്ടൽപേട്ട ദേശീയപാത-766 മദൂരിൽ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവതി മരിച്ചു. മീനങ്ങാടി അപ്പാട് കാപ്പിക്കുന്ന് നീറ്റുംങ്കര സാബുവിന്റെ മകൾ ആഷ്‌ലി സാബു (23) മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അപകടം.
കുടുംബാംഗങ്ങളോടൊപ്പം അവധി ആഘോഷിക്കാൻ മൈസൂരിൽ പോയി തിരിച്ച് വരവെയാണ് ആഷ് ലിയും ബന്ധുവും സഞ്ചരിച്ച ബൈക്ക് മറിഞ്ഞത്. സഹയാത്രികനായ ബന്ധുവിന് നിസാര പരിക്കുണ്ട്. ബി.എഡ് കോഴ്സ് കഴിഞ്ഞ് മീനങ്ങാടിയിലെ സ്വകാര്യ ട്യൂഷൻ സെൻറിൽ പഠിപ്പിക്കുകയായിരുന്നു ആഷ്‌ലി.
മാതാവ്: ബിൻസി. സഹോദരങ്ങൾ: ബേസിൽ, ആതിര. ആഷ്‌ലിയുടെ സംസ്ക്കാരം ബുധനാഴ്ച മീനങ്ങാടി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.