നെയ്യാറ്റിൻകര സ്വദേശി റിയാദിൽ വാഹനാപകടത്തിൽ മരിച്ചു

റിയാദ്​: റോഡ്​ മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച്​ മലയാളി മരിച്ചു. റിയാദ്​ റൗദയിൽ വ്യാഴാഴ്​ച വൈകീട്ട്​ ഉണ്ടായ അപകടത്തില്‍ നെയ്യാറ്റിൻകര വെള്ളറട സ്വദേശി കൊടുവറത്തല വീട്ടിൽ ശശികുമാർ (53) ആണ്​ മരിച്ചത്​. 22 വർഷമായി റിയാദിൽ കർട്ടൻ കടയിലെ തൊഴിലാളിയായിരുന്നു.

കര്‍ട്ടന്‍ സാമഗ്രികളും കയറ്റിപോകു​േമ്പാൾ വാഹനത്തില്‍ നിന്ന് സാധനങ്ങള്‍ റോഡില്‍ വീണത്‌ എടുക്കാൻ ​േവണ്ടി വണ്ടി നിറുത്തി ഇറങ്ങി റോഡ്​ മുറിച്ചുകടക്കാൻ ശ്രമിക്കു​േമ്പാഴാണ്​ അപകടമുണ്ടായത്​. സാധനങ്ങൾ വീഴുന്നത്​ കണ്ട്​ റോഡ്​ സൈഡില്‍ നിന്ന സൗദി പൗരന്‍ വിളിച്ചുപറഞ്ഞായിരുന്നു പെ​െട്ടന്ന് വണ്ടി നിർത്തിയത്​. ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചു.

നിർധന കുടുംബത്തിൽപ്പെട്ട ശശികുമാറിന്​ ഭാര്യയും രണ്ടു മക്കളുമുണ്ട്.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കായി സുഹൃത്തുക്കളും കമ്പനിയും രംഗത്തുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.