തൃപ്പൂണിത്തുറ: ബുള്ളറ്റ് നിയന്ത്രണം വിട്ട് മീഡിയനിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. തൃപ്പൂണിത്തുറ തെക്കുംഭാഗം ചിത്രാ നഗർ ആളൂക്കാരൻ വീട്ടിൽ ബിജുവിന്റെ മകൻ ഹോർമിസ് മാത്യു (24) ആണ് മരിച്ചത്.
ഇന്ന് ( വ്യാഴം) പുലർച്ചെ 1.45ഓടെ ചമ്പക്കര ഭാഗത്ത് മെട്രോ പില്ലർ953 നടുത്തായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരുക്കേറ്റ യുവാവിനെ ഉടൻ തന്നെ വൈറ്റിലയിലെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൃപ്പൂണിത്തുറയിൽ നിന്നും വൈറ്റില ഭാഗത്തേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. സുഹൃത്തിൻ്റെ വീട്ടിലേയ്ക്ക് പോകുകയായിരുന്നുവെന്ന് പറയുന്നു. മൃതദേഹം എറണാകുളം ജനറലാശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. മാതാവ്: നിഖി ഉറുമീസ്. സഹോദരങ്ങൾ: സെലിൻ, ജോസഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.