അപകടത്തിൽ മരിച്ച ഷിഹാബ്

പിക്കപ്പ് വാൻ കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊച്ചി: ചക്ക കയറ്റാൻ പോയ പിക്കപ്പ് വാൻ കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു.  പെരുമ്പാവൂർ മലമുറിയിൽ വെച്ചാണ് സംഭവം. പുക്കാട്ടുപടി മലയിടം തുരുത്ത് സ്വദേശി മണ്ണേപറമ്പിൽ വീട്ടിൽ ഷിഹാബാണ് മരിച്ചത്.

പിക്കപ്പ് വാനിലുണ്ടായിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ ഗുരുതര പരുക്കുകളോടെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ ആറിന് എം.സി റോഡിൽ ആയിരുന്നു സംഭവം.

Tags:    
News Summary - van collided with a KSRTC bus; youth was killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.