Posted On
date_range Updated On
date_range വട്ടപ്പാറ വളവിൽ ലോറി അപകടം; ഡ്രൈവർ മരിച്ചു
വളാഞ്ചേരി: ദേശിയ പാത 66ൽ മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവിൽ മഹാരാഷ്ട്രയിൽ നിന്നും പഞ്ചസാര ലോഡുമായി കൊച്ചിയിലേക്ക് പോവുകയായിരുന്നു ലോറി അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. കർണാടക സ്വദേശി യമനപ്പവൈ തലവാർ ആണ് മരിച്ചത്. 35 വയസായിരുന്നു.
ശനിയാഴ്ച പുലർച്ചെ മൂന്നോടെയാണ് അപകടം. അപകടത്തിൽപ്പെട്ട് ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.