ശ്രീധർ, ധനുഷ്
Posted On
date_range Updated On
date_range ഗണേശ വിഗ്രഹവുമായി സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് രണ്ട് യുവാക്കൾ മരിച്ചു
മംഗളൂരു: ചിക്കമഗലൂരു ജില്ലയിലെ ബ്യാരപുര ഗേറ്റിൽ ഗണേശ വിഗ്രഹവുമായി സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ശനിയാഴ്ച രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു. ലിങ്കതഹള്ളി സ്വദേശികളായ കെ.ശ്രീധർ(20), എം.ധനുഷ്(20) എന്നിവരാണ് മരിച്ചത്.
പത്തു ദിവസം നീളുന്ന ആഘോഷ ഒരുക്കങ്ങളിൽ വ്യാപൃതരായിരുന്ന ഏഴ് യുവാക്കൾ ഗണേശോത്സവ ഭാഗമായി ഗ്രാമത്തിൽ സ്ഥാപിക്കാനുള്ള കൂറ്റൻ വിഗ്രഹവുമായി വരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വാഹനം താരികെരെ ടൗണിൽ പ്രവേശിക്കുന്നതിന് മുമ്പ് മറിഞ്ഞു. ശ്രീധറും ധനുഷും സംഭവസ്ഥലത്ത് മരിച്ചു.
ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ ശിവമോഗ്ഗ മെഗ്ഗാൻ ആശുപത്രിയിലും മൂന്നു പേരെ താരിക്കെരെ ഗവ.താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.