Posted On
date_range Updated On
date_range പള്ളിയിലേക്ക് പോകുന്നതിനിടെ സ്വിഫ്റ്റ് ബസിടിച്ച് രണ്ട് മരണം
തൃശൂർ: ഒല്ലൂർ ചീരാച്ചിയിൽ റോഡ് കുറുകെ കടക്കുന്നതിനിടെ രണ്ട് സ്ത്രീകൾ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിടിച്ച് മരിച്ചു. ചീരാച്ചി വാകയിൽ റോഡിൽ പൊറാട്ടുകര ദേവസിയുടെ ഭാര്യ എല്‍സി (72), പൊറാട്ടുകര റാഫേലിന്റെ ഭാര്യ മേരി (73) എന്നിവരാണു മരിച്ചത്. ഇന്ന് രാവിലെ പള്ളിയിൽ പോകാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ 6.30 നാണു സംഭവം.
തൃശൂരിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന സ്വിഫ്റ്റ് ബസാണ് ഇടിച്ചത്. രണ്ടുപേരും സംഭവം സ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹങ്ങൾ ജില്ല ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.