ഐയ്ദീന്‍ നസീബ്
Posted On
date_range Updated On
date_range പിതാവിനെ വിദേശത്തേക്ക് യാത്രയാക്കി മടങ്ങുംവഴി രണ്ടരവയസുകാരന്‍ കാര്‍ മറിഞ്ഞു മരിച്ചു
കൊടകര: അവധികഴിഞ്ഞ് ദുബൈയിലേക്ക് മടങ്ങിയ പിതാവിനെ യാത്രയാക്കാന്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടിൽ പോയി മടങ്ങും വഴി കാര്‍ മറിഞ്ഞ് രണ്ടരവയസുകാരൻ മരിച്ചു. വടക്കാഞ്ചേരി ഉത്രാളിക്കാവിന് സമീപം കിണര്‍മാക്കല്‍ നസീബിന്‍റെ മകന്‍ ഐയ്ദീന്‍ നസീബാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ പേരാമ്പ്ര അപ്പോളോ ടയേഴ്‌സിനു സമീപമാണ് അപകടം. ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ കാറിന്‍റെ അടിയില്‍പെട്ടാണ് കുട്ടി മരിച്ചത്. കാറിലുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അപകടസമയത്ത് ഉമ്മ ആദിലയുടെ മടിയിലായിരുന്നു കുട്ടി. പിതൃസഹോദരന്‍ അനസാണ് കാര്‍ ഓടിച്ചിരുന്നത്. ഐയ്ദിന്‍റെ സഹോദരന്‍:മുഹമ്മദ് സിയാന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.