Posted On
date_range Updated On
date_range ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു...ഒഴിവായത് വൻദുരന്തം
പാലക്കാട്: ഷൊർണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ചെറുതുരുത്തി സ്വദേശി റിസ്വാെൻറ കാറിനാണ് തീപിടിച്ചത്. നാല് മണിയോടെയായിരുന്നു സംഭവം. ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിക്കുകയായിരുന്നു.
തീ പടർന്നതും റിസ്വാനും കാറിലുണ്ടായിരുന്ന മറ്റുള്ളവരും ഉടൻ തന്നെ കാറിൽ നിന്നും പുറത്തിറങ്ങി. കാറിെൻറ ഉൾഭാഗം മുഴുവനും കത്തി നശിച്ചു. ഫയർഫോഴ്സെത്തി ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് തീ അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.