Posted On
date_range Updated On
date_range സ്കൂട്ടറിൽ കാറിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം
പയ്യന്നൂർ: സ്കൂട്ടറിൽ കാറിടിച്ച് വിദ്യാർഥി മരിച്ചു. പടന്ന കൊട്ടയന്താർ സ്വദേശിയും പയ്യന്നൂർ ഫീനിക്സ് കാമ്പസിലെ സി.എ വിദ്യാർഥിയുമായ അഷ്കറലി (20) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഏഴോടെ പുഞ്ചക്കാട് യു.ടി.എം ക്വാട്ടേഴ്സിനടുത്തായിരുന്നു അപകടം.
പയ്യന്നൂർ ഭാഗത്തുനിന്ന് രാമന്തളി ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ എതിരെ വന്ന കാർ ഇടിച്ചാണ് അപകടം. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ അഷ്കറലിയെ നാട്ടുകാർ ഉടൻ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
പെരുമ്പയിലെ എസ്.ടി.പി. ജാഫറിന്റെയും പടന്നയിലെ സൗദമ്മാടത്ത് റസിയയുടെയും മകനാണ്. സഹോദരി ഷഹർബാൻ.
കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച പടന്നയിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.