അ​ഹ​മ്മ​ദ്

കാറപകടത്തിൽ വിദ്യാർഥി മരിച്ചു; ആറു പേർക്ക് പരിക്ക്

പ​യ്യ​ന്നൂ​ർ: ഏ​ഴി​ലോ​ട് ദേ​ശീ​യ​പാ​ത​യി​ൽ കാ​ര്‍ മ​റ്റൊ​രു വാ​ഹ​ന​ത്തി​ലി​ടി​ച്ച് വി​ദ്യാ​ര്‍ഥി മ​രി​ച്ചു. സ​ഹ​പാ​ഠി​ക​ളാ​യ ആ​റു പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. കു​വൈ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന തൃ​ക്ക​രി​പ്പൂ​ർ പൂ​ച്ചോ​ലി​ലെ പി.​പി. ഇ​ബ്രാ​ഹി​മി​​ന്‍റെ മ​ക​ന്‍ അ​ഹ​മ്മ​ദാ​ണ് (22) മ​രി​ച്ച​ത്.

സു​ഹൃ​ത്തു​ക്ക​ളും സ​ഹ​പാ​ഠി​ക​ളു​മാ​യ വ​ട​ക​ര സ്വ​ദേ​ശി മ​സ്‌​ക​ര്‍, പെ​രു​മ്പ​യി​ലെ സു​ഹൈ​ര്‍, മ​ഞ്ചേ​ശ്വ​ര​ത്തെ മു​ബ​ഷീ​ര്‍, ചെ​റു​പു​ഴ​യി​ലെ ആ​ഡ്രി​ന്‍, അ​ബ്ദു​ൽ ബാ​സി​ത്ത്, ഡ്രൈ​വ​ര്‍ പെ​രു​മ്പ​യി​ലെ റ​മീ​സ് എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. മം​ഗ​ളൂ​രു അ​മ​ർ​ശാ​ന്ത് പാ​രാ​മെ​ഡി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ മെ​ഡി​ക്ക​ൽ ഇ​മേ​ജി​ങ് ടെ​ക്നോ​ള​ജി വി​ദ്യാ​ര്‍ഥി​ക​ളാ​യ ആ​റു​പേ​രും പാ​ല​ക്ക​യം​ത​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു.

മു​ന്നി​ല്‍ പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യു​ടെ പി​ന്നി​ല്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ, ഈ ​വാ​ഹ​നം നി​ർ​ത്താ​തെ പോ​യി. അ​ഹ​മ്മ​ദി​​ന്‍റെ മാ​താ​വ്: കു​ഞ്ഞാ​മി (കോ​ളേ​ത്ത്). സ​ഹോ​ദ​ര​ങ്ങ​ൾ: ബു​ഷ​റ, ബ​ഷീ​ർ (സൈ​ൻ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്, പൂ​ച്ചോ​ൽ).

Tags:    
News Summary - Student dies in car accident; Six people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.