Posted On
date_range Updated On
date_range കർണാടകയിൽ കാറുകൾ കൂട്ടിമുട്ടി ആറുപേർക്ക് ദാരുണാന്ത്യം
മംഗളൂരു: തുമകുറു മധുഗിരിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ ആറു പേർ മരിച്ചു. എട്ടിനഹള്ളി സ്വദേശികളായ എ. നാഗഭൂഷൻ റെഡ്ഡി (42), ഭാര്യ സിന്ധു (32), മകൻ വേദാംശ് (എട്ട്), സിന്ധുവിന്‍റെ പിതാവ് ജനാർദ്ദനറെഡ്ഡി (60) എന്നിവരും രണ്ടാമത്തെ കാറിലുണ്ടായിരുന്ന ഹൊസകെരെ സ്വദേശികളായ കെ. സിദ്ധഗംഗ (41), എം. നാഗരാജു (33) എന്നിവരുമാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം.
കുടുംബം സഞ്ചരിച്ച കാറിന്‍റെ ഡ്രൈവറും അഞ്ച് വയസ്സുള്ള കുട്ടിയും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.