റാഷിദ്
Posted On
date_range Updated On
date_range മൂന്നാറിൽ സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു; സുഹൃത്തിന് പരിക്ക്
തൊടുപുഴ: മൂന്നാറിൽ നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് മലപ്പുറം ചങ്ങരംകുളം സ്വദേശിയായ യുവാവ് മരിച്ചു. കക്കിടിപ്പുറം സ്കൂളിന് സമീപം താമസിക്കുന്ന പാലത്തിങ്കൽ അബ്ദുൽ ശരീഫ്, റസിയ ദമ്പതികളുടെ മകൻ റാഷിദ് (18) മരിച്ചത്. കൂടെയുണ്ടായിരുന്ന എടപ്പാൾ സ്വദേശി സുവിത്തിന് (18) പരിക്കേറ്റു. ഞായറാഴ്ച പകൽ 2.30 ഓടെയാണ് അപകടം.
ഗ്യാപ് റോഡ് ബൈസൺ വാലി റൂട്ടിൽ ഞായറാഴ്‌ച ഉച്ചയോടെയാണ് അപകടം. നിയന്ത്രണംവിട്ട സ്കൂട്ടർ താഴ്ചയിലെ ഏലക്കാട്ടിലേക്ക് മറിയുകയായിരുന്നു. റാഷിദ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ സുവിത്തിനെ അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് രാത്രിയോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
സുഹൃത്തുക്കളൊന്നിച്ച് ആറംഗ സംഘം മൂന്നു ബൈക്കുകളിലാണ് വിനോദയാത്രക്ക് പോയത്. തിരിച്ചു വരുമ്പോഴാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.