ബീന റാണി
ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഹെഡ്മിസ്ട്രസ് മരിച്ചു
പാറശ്ശാല: ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മരിച്ചു. പാറശ്ശാലക്ക് സമീപം അംബിലികോണം എല്‍.എം.എസ് എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസും തിരുപുറം താഴെനിന്ന സത്യഭവനില്‍ ബാബുരാജിന്റെ ഭാര്യയുമായ ബീന റാണിയാണ് (50) മരിച്ചത്.
തിങ്കളാഴ്ച ഉച്ചക്ക് 12.45 ഓടെ സ്‌കൂളിന് സമീപത്തായിരുന്നു അപകടം. കാരോട് എല്‍.പി സ്‌കൂളിലെ ഹെഡ്മിസ്ട്രസ് ലീന ബി. ജോസിന്റെ ഇരുചക്രവാഹനത്തില്‍ പാറശ്ശാല വിദ്യാഭ്യാസ ഉപജില്ല ഓഫിസില്‍നിന്ന് മടങ്ങവെ അംബിലികോണം സ്‌കൂളിന് സമീപത്ത് എതിര്‍ദിശയില്‍ വന്ന ഇരുചക്രവാഹനം ഇടിക്കുകയായിരുന്നു.
ഉടന്‍ ഇരുവരെയും പാറശ്ശാല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തലക്ക് പിന്നിലും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ ബീനാറാണി ചൊവ്വാഴ്ച പുലര്‍ച്ച 5.30 ഓടെ മരിച്ചു.
കാരോട് എല്‍.പി സ്‌കൂളിലെ ഹെഡ്മിസ്ട്രസ് ലീന ബി. ജോസ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മൃതദേഹം സ്‌കൂളില്‍ പൊതുദർശനത്തിന് വെച്ചശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ബിസ്മിന്‍ രാജ്, ബിസ്മയരാജ് എന്നിവര്‍ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.