മഴയിൽ സ്‌കൂട്ടർ തെന്നിമാറിയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട: കനത്ത മഴയിൽ സഡൻ ബ്രേക്കിട്ട സ്‌കൂട്ടർ തെന്നിമാറി ദിശാ ബോർഡിലിടിച്ച് യുവാവിന് ദാരുണാന്ത്യം. മക്കപ്പുഴ ആലായിൽ ഷെറിൻ (28) ആണ് മരിച്ചത്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ മന്ദമരുതി പള്ളി പടിക്കും മക്കപ്പുഴ ജങ്ഷനും ഇടയിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

മന്ദമരുതി ഭാഗത്തു നിന്നും വീട്ടിലേക്ക് പോവുകയായിരുന്നു ഷെറിൻ. കനത്ത മഴയ്ക്കിടെ പെട്ടെന്ന് സ്‌കൂട്ടർ ബ്രേക്ക് ചെയ്തപ്പോൾ റോഡിൽ നിന്ന് തെന്നി മാറുകയായിരുന്നു. വാഹനം നേരെ ദിശാ ബോർഡിൽ ചെന്നിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഷെറിൻ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പറയുന്നു.

അടുത്ത കാലത്ത് അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഈ ഭാഗത്ത് അപകടം പതിവാണ്. ദിവസങ്ങൾക്ക് മുൻപ് ഇവിടെ സ്‌കൂട്ടർ യാത്രികൻ കാറിടിച്ച് മരിച്ചതിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് ഇപ്പോഴുണ്ടായിരിക്കുന്ന അപകട മരണം.

Tags:    
News Summary - road accident in mandamaruti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.