Posted On
date_range Updated On
date_range ദമ്മാമിൽ അപകടത്തിൽ മരിച്ച മുസ്തഫയുടെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു
ജുബൈൽ: ദമ്മാമിൽ ജോലിക്കിടെ ഉണ്ടായ അപകടത്തിൽ മരിച്ച എറണാകുളം ജില്ലയിലെ വളയൻചിറങ്ങര സ്വദേശി മുസ്തഫയുടെ (36) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ദമ്മാമിലെ ഒരു റെഡിമിക്സ് കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ കാൽ വഴുതി വീണുണ്ടായ അപകടത്തെ തുടർന്നായിരുന്നു മരണം. വളയൻചിറങ്ങര കൊറ്റനാട്ട്പാറ അഹമ്മദിെൻറ മകനാണ് മുസ്തഫ. മാതാവ് ഫാത്തിമ. ഭാര്യ: നൗഫിയ. മക്കൾ: ദിയ, ഹൈദർ, ആദം.
വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്. തുടർന്ന് പെരുമ്പാവൂർ വളയൻചിറങ്ങര പെരുമാനി കുര്യന്തോൾ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കം നടന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നിയമ നടപടിക്രമങ്ങൾ കെ.എം.സി.സി അൽഖോബാർ പ്രസിഡന്റ് ഇഖ്ബാൽ ആനമാങ്ങാടിെൻറ നേതൃത്വത്തിൽ പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.