Posted On
date_range Updated On
date_range വാഹനാപകടത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസർ മരിച്ചു
മാരാരിക്കുളം: മാരാരിക്കുളത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസർ മരിച്ചു. ആലപ്പുഴ സ്വദേശി ബിജു (48) ആണ് മരിച്ചത്. മാരാരിക്കുളം കളിത്തട്ടിന് സമീപം ഗാന്ധി സ്മാരകത്തിന് മുന്നിൽ തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം.
ബിജു സഞ്ചരിച്ച കാർ ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ആലപ്പുഴ മുല്ലയ്ക്കൽ സ്വദേശിയാണ്. മലിനീകരണ നിയന്ത്രണ ബോർഡ് ആലപ്പുഴ ജില്ല ഓഫിസറായിരുന്ന ബിജു ഇപ്പോൾ കോട്ടയത്ത് എൻവയോൺമെന്‍റ് എൻജിനീയറാണ്.
പിതാവ്: ആലപ്പുഴ സാകേതം വീട്ടിൽ ബാലകൃഷ്ണൻ. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.