വിജയൻ
Posted On
date_range Updated On
date_range വീടിെൻറ രണ്ടാം നിലയിൽ ഉറങ്ങാൻ കിടന്നയാൾ താഴത്തെ നിലയിലെ ഹാളിലേക്ക് വീണ് മരിച്ചു
അടൂർ: വീടിെൻറ രണ്ടാം നിലയിൽ (സ്റ്റെയർകേസിൻ്റെ ലാൻ്റിംഗ് ഭാഗത്ത് ) ഉറങ്ങാൻ കിടന്നയാൾ താഴത്തെ നിലയിലെ ഹാളിലേക്ക് വീണ് മരിച്ചു. അടൂർ ചൂരക്കോട് ബദാംമുക്ക് എള്ളുംവിളയിൽ വിജയൻ(68) ആണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. വിജയൻ സ്ഥിരമായി ഉറങ്ങാൻ കിടക്കുന്നത് വീടിെൻറ രണ്ടാം നിലയിലായിരുന്നു. ഇവിടെ കൈവരിയില്ലാത്ത ഭാഗത്താണ് കിടന്നുറങ്ങിയത്. ഉറക്കത്തിൽ തിരഞ്ഞപ്പോൾ അബദ്ധത്തിൽ താഴേക്ക് വീണതാകാമെന്നാണ് സംശയിക്കുന്നത്. ഭാര്യ: സുഭദ്ര.മക്കൾ: വിനീഷ,വിജിത. മരുമകൻ: ഹരീഷ് കുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.