Posted On
date_range Updated On
date_range ടോറസ് ലോറിയുമായി കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരൻ മരിച്ചു; തിരിച്ചറിഞ്ഞത് ഏറെ കഴിഞ്ഞ്
ചാലക്കുടി: കൊരട്ടിയിൽ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. വടകര ചെമ്മാരത്ത് വീട്ടിൽ ഗോപാലൻ്റെ മകൻ സുരേഷ് ബാബു (61) ആണ് മരിച്ചത്.
കൊരട്ടി ദേശീയപാതയിൽ കെ.എസ്.ഇ.ബി ഓഫീസിന് സമീപം വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ യാണ് അപകടം. ബൈക്ക് അങ്കമാലി ഭാഗത്ത് നിന്ന് വരികയായിരുന്നു. ഇദ്ദേഹം ഒരു കളക്ഷൻ ഏജൻറായി ജോലി ചെയ്തു വരികയാണ്. ജോലിക്കിടെയുള്ള യാത്രയിലാണ് അപകടം. ഒല്ലൂരിലാണ് താമസം. മരിച്ച് ഏറെ കഴിഞ്ഞാണ് തിരിച്ചറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.