റംഷീന

ദുബൈയിൽ റോഡ്​ മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മാനന്തവാടി സ്വദേശിനി മരിച്ചു

ദുബൈ: റോഡ്​ മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച്​ മാനന്തവാടി സ്വദേശിനി ദുബൈയിൽ നിര്യാതയായി. ചെറ്റപ്പാലം അരങ്ങിൽതാഴെ ഹഫ്​സലിന്‍റെ ഭാര്യ റംഷീനയാണ്​ (32) മരിച്ചത്​. ദുബൈ സത്​വ അൽ ബിലയിൽ റോഡ്​ മുറിച്ചുകടക്കുന്നതിനിടെ ലാൻഡ്​ ക്രൂയിസർ ഇടിച്ചാണ്​ അപകടം.

സിഗ്​നൽ മറികടന്നുവന്ന വാഹനമാണ്​ അപകടമുണ്ടാക്കിയതെന്ന്​ ബന്ധുക്കൾ പറഞ്ഞു. മകൻ മുഹമ്മദ്​ യിസാൻ. പിതാവ്​: അബൂബക്കർ. മാതാവ്​: റംല. മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Mananthavady resident killed in accident while crossing the road in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.