Posted On
date_range Updated On
date_range പിതാവ് ഓടിച്ച ലോറിക്കടിയിൽ പെട്ട് മൂന്നുവയസുകാരന് ദാരുണാന്ത്യം; ദുരന്തം സഹോദരിയുടെ പിറന്നാൾ ദിനത്തിൽ
ഹൈദരാബാദ്: തെലങ്കാനയിൽ പിതാവ് ഓടിച്ച ലോറിക്കടിയിൽ പെട്ട് മൂന്നുവയസുകാരന് ദാരുണാന്ത്യം. വണ്ടിയോടിക്കുമ്പോൾ സമീപത്തെ മരത്തിനിടയിൽ മകൻ നിൽക്കുന്നത് പിതാവ് കണ്ടിരുന്നില്ല. തുടർന്ന് അബദ്ധത്തിൽ കുട്ടിയുടെ ദേഹത്തേക്ക് വാഹനം ഇടിച്ചു കയറ്റുകയായിരുന്നു.
തിങ്കളാഴ്ച രാജേന്ദ്രനഗറിലാണ് സംഭവം. വിഗ്നേഷ് എന്നാണ് മരിച്ച കുട്ടിയുടെ പേര്. ആന്ധ്രപ്രദേശിലെ കൊത്ത്‍വാൾ മണ്ഡലിൽ നിന്നുള്ളവരാണ് ലോറി ഡ്രൈവറായ കൃഷ്ണയും കുടുംബവും. ജോലിയാവശ്യാർഥമാണ് ഇവർ ഹൈദരാബാദിലേക്ക് വന്നത്. രാജേന്ദ്രനഗറിലായിരുന്നു താമസം. ദമ്പതികൾക്ക് മൂന്നുമക്കളാണ്.
മകളുടെ പിറന്നാൾ ആഘോഷത്തിന്റെ ഒരുക്കത്തിലായിരുന്നു കുടുംബം. അതിന്റെ എല്ലാ തയാറെടുപ്പുകളും പൂർത്തിയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തം കുടുംബത്തിന് വലിയ ആഘാതമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.