Posted On
date_range Updated On
date_range കൊട്ടിക്കലാശം കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടെ ജീപ്പിൽ നിന്ന് വീണ് എൽ.ഡി.എഫ് പ്രവർത്തകൻ മരിച്ചു
പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് ശേഷം വീട്ടിലേക്ക് പോകും വഴി ജീപ്പിൽ നിന്ന് വീണ് എൽ.ഡി.എഫ് പ്രവർത്തകൻ മരിച്ചു. വി. കോട്ടയം കൊലപ്പാറ സ്വദേശി ചരിവ്കുഴിയിൽ വീട്ടിൽ റെജി (50) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം പൂങ്കാവിലാണ് അപകടം നടന്നത്. സി.ഐ.ടി.യു. യൂണിറ്റ് അംഗമായ റെജി അവിവാഹിതനാണ്. പത്തനംതിട്ട പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.