Posted On
date_range Updated On
date_range ഇന്ത്യൻ റിസർവ് ബറ്റാലിയൻ സ്പെഷ്യൽ കമാൻഡോ ചാലിയാർ പുഴയിൽ മുങ്ങി മരിച്ചു
ഇന്ത്യൻ റിസർവ് ബറ്റാലിയൻ സ്പെഷ്യൽ കമാൻഡോ ചാലിയാർ പുഴയിൽ മുങ്ങി മരിച്ചു. ആൻറി മാവോയിസ്റ്റ് സ്പെഷ്യൽ സ്ക്വാഡ് കമാൻഡോ തിരുവനന്തപുരം സ്വദേശി റാസിയാണ് (33) മരിച്ചത്.
ഞായറാഴ്ച വൈകിട്ട് 6.30ഓടെ സഹപ്രവർത്തകരോടൊപ്പം നിലമ്പൂർ എം.എസ്.പി ക്യാമ്പിന് താഴെ ചാലിയാർപ്പുഴയിൽ നീന്താൻ ഇറങ്ങിയതായിരുന്നു.
തിരുവനന്തപുരം പാങ്ങോട് എസ്.എൻ.വില്ലയിൽ ഷാജിയുടെ മകൻ ജെ.റാസിയാണ് മരിച്ചത്. സ്ഥിരമായി പുഴയിൽ നീന്താറുള്ള പൊലീസ് കമാന്റോസ് ഇന്നും പതിവുപോല നീന്തുന്നതിനിടയിൽ ചാലിയാർ പുഴയുടെ മധ്യഭാഗത്ത് മുങ്ങിത്താഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ രക്ഷപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.