Posted On
date_range Updated On
date_range കൊട്ടാരക്കര സ്വദേശിയായ ഐ.ബി ഉദ്യോഗസ്ഥൻ അസമിൽ ട്രെയിൻ തട്ടി മരിച്ചു
കൊട്ടാരക്കര: അസമിലെ ക്രോക്രജാറിൽ ട്രെയിൻ തട്ടി കൊട്ടാരക്കര തൃക്കണ്ണമംഗൽ സ്വാദേശിയായ ഐ. ബി ഉദ്യോഗസ്ഥൻ മരിച്ചു. തൃക്കണ്ണമംഗൽ വാഴപ്പള്ളിൽ വീട്ടിൽ പ്രശാന്ത് കുമാർ (39) ആണ് മരിച്ചത്.
കഴിഞ്ഞ 20 വർഷത്തിലധികമായി ഡൽഹിയിലായിരുന്നു പ്രശാന്ത് കുമാർ. രണ്ടരവർഷമായി അസമിലേക്ക് സ്ഥലംമാറ്റം ലഭിച്ചിട്ട്. ഭൗതിക ശരീരം വിമാനമാർഗ്ഗം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച് ലോധി ഗാർഡനിലെ ശ്മശാനത്തിൽ സംസ്കരിച്ചു.
അമ്മ: പത്മിനിയമ്മ. ഭാര്യ: ദീപ പ്രശാന്ത്. മക്കൾ: അർച്ചിത് കൃഷ്ണ, അദ്വിക പ്രശാന്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.