Posted On
date_range Updated On
date_range തലയാട് മണിച്ചേരി മലയിൽ മിന്നലേറ്റ് വീട്ടമ്മ മരിച്ചു
ബാലുശ്ശേരി: തലയാട് മണിച്ചേരി മലയിൽ മിന്നലേറ്റ് വീട്ടമ്മ മരിച്ചു. പന്നിയാനിച്ചിറ സണ്ണിയുടെ ഭാര്യ റീന സണ്ണിയാണ് (47) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.
വീടിനു പുറകിലെ അടുക്കള ഭാഗത്ത് ഭക്ഷണം പാകം ചെയ്തു കൊണ്ടിരിക്കെയാണ് മിന്നലേറ്റത്. പരിക്കേറ്റ റീനയെ തലയാട്, പൂന്നൂർ എന്നിവിടെങ്ങളിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ മരിച്ചു.
മക്കൾ: റോണി സണ്ണി, സോണി സണ്ണി.
മിന്നലിൽ വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.