Representational Image
Posted On
date_range Updated On
date_range സത്യമംഗലത്ത് കാർ മരത്തിലിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം
ചെന്നൈ: തമിഴ്നാട് സത്യമംഗലത്ത് നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് പേർ മരിച്ചു. ഒരാൾക്ക് സാരമായി പരിക്കേറ്റു. സത്യമംഗലം വെടച്ചിന്നന്നൂർ ഗ്രാമത്തിൽ ഇന്ന് പുലർച്ചെയാണ് അപകടം.
ബംഗ്ലാവ് പുത്തൂർ സ്വദേശികളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവർ ഏലൂരിൽ നിന്ന് സത്യമംഗലത്തേക്ക് വരുംവഴിയായിരുന്നു അപകടം. കീർത്തിവേൽദൂരൈ (28), പൂവരശൻ (24), രാഘവൻ (26), മയിലാണ്ടൻ (30) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.