ഇവാൻ ബിബിൻ ഡിക്രൂസ്
Posted On
date_range Updated On
date_range കാറപകടത്തിൽ പരിക്കേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു
റാന്നി: കാറപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന അഞ്ചരമാസം പ്രായമായ കുഞ്ഞ് മരിച്ചു. മണ്ണടിശാല പരുവ മേരി കോട്ടേജില്‍ ബിബിന്‍ ഡിക്രൂസ്-രജനിബാബു ദമ്പതികളുടെ മകന്‍ ഇവാന്‍ ബിബിന്‍ ഡിക്രൂസ് ആണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം.
കഴിഞ്ഞ ഒന്നിനു രാത്രി എട്ടുമണിയോടെ മന്ദമരുതി വെച്ചൂച്ചിറ റോഡിലെ ആനമാടത്തിനും സോബാര്‍ പള്ളിക്കുമിടയില്‍ ഇരുപതടി താഴ്ചയിൽ വീടിനു മുകളിലേക്കു കാര്‍ മറിഞ്ഞാണ് അപകടം സംഭവിച്ചത്. അപകട സമയത്ത് കുട്ടി പുറത്തേക്കു തെറിച്ചു വീണിരുന്നു.
ബിബിനും മാതാവും ഭാര്യയും കുട്ടികളും അടങ്ങിയ സംഘം യാത്ര ചെയ്ത കാറാണ് അപകടത്തില്‍പെട്ടത്. ഈ കാര്‍ പതിച്ച് വീട്ടുമുറ്റത്തു പാര്‍ക്കു ചെയ്തിരുന്ന കാറും തകര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.