പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range വാഹനത്തിന്‍റെ ചക്രം തലയിലൂടെ കയറി സ്‌കൂട്ടര്‍ യാത്രികനായ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു
അടൂര്‍: തലയിലൂടെ വാഹനം കയറി സ്‌കൂട്ടര്‍ യാത്രികനായ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. അടൂര്‍ മേലൂട് തടവിളയില്‍ റെജിമോന്‍റെയും കെ.വത്സമ്മയുടെയും മകന്‍ ആര്‍. റെനിമോനാണ് (20) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കെ.പി റോഡില്‍ പറക്കോട് ജങ്ഷനുസമീപത്തായിരുന്നു അപകടം.
ഒരു ബസിന്‍റെ ചക്രം കയറിയിറങ്ങിയതായാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍, ഇത് ഏത് വാഹനത്തിന്‍റേതാണെന്ന് സ്ഥിരീകരിക്കാന്‍ പൊലീസിനായിട്ടില്ല. ശനിയാഴ്ച നടക്കുന്ന മൃതദേഹത്തിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും ശാസ്ത്രീയ പരിശോധനകള്‍ക്കും ശേഷമേ വാഹനം ഏതെന്ന് കണ്ടെത്താന്‍ സാധിക്കൂ.
അടൂര്‍ എസ്.എന്‍ ഐ.ടിയിലെ രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു റെനിമോന്‍. ക്ലാസ് കഴിഞ്ഞ് തിരികെ അടൂരിലേക്ക് വരുമ്പോഴായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.