Posted On
date_range Updated On
date_range ബൈക്കിൽ കാറിടിച്ച് ഡി.വൈ.എഫ്.ഐ പ്രാദേശികനേതാവ് മരിച്ചു
ചേർത്തല: പട്ടണക്കാട് ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരന് പരിക്ക്. ബൈക്ക് യാത്രക്കാരൻ കായംകുളം കരീലക്കുളങ്ങര ഡിവൈ.എഫ്.ഐ മേഖല കമ്മിറ്റി അംഗം അരിവണ്ണൂർ സുരേഷിന്റെ മകൻ ജഗത്(22) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ച രണ്ടിന് പട്ടണക്കാട് ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ച ജഗത് സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ സഹോദരൻ ഋഷിദേവിനെ (16) വണ്ടാനം മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.