അപകടത്തിൽ മരിച്ച ഹുസ്സൻ
Posted On
date_range Updated On
date_range വാഹനപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു
ചെങ്ങമനാട്: ദേശീയപാത കോട്ടായിയിൽ ബൈക്കിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു.ചെങ്ങമനാട് പറമ്പയം കോടോപ്പിള്ളി വീട്ടിൽ കെ.എം ഹുസ്സനാണ് (74) മരിച്ചത്. സെപ്തംബർ 11ന് രാവിലെ ഒൻപതിന് പുതുവാശ്ശേരിയിലെ വീട്ടിൽ നിന്ന് പറമ്പയത്തുള്ള തറവാട്ട് വീട്ടിലേക്ക് സൈക്കിളിൽ സഞ്ചരിക്കുന്നതിനിടെയാണ് ആലുവ ഭാഗത്ത് നിന്ന് വരുകയായിരുന്ന ബൈക്ക് ഹുസ്സനെ ഇടിച്ച് തെറിപ്പിച്ചത്.
റോഡിൽ തെറിച്ച് തലതല്ലി വീണ ഹുസ്സനെ അവശനിലയിൽ ആലുവ രാജഗിരി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മരണപ്പെട്ടു. ഭാര്യ: കളമശ്ശേരി പതുവന കുടുംബാംഗം ഹാജറ. മക്കൾ: സീനത്ത്, കബീർ. മരുമക്കൾ: മുഹമ്മദലി, ജെസിയ.ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് പറമ്പയം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.