Posted On
date_range Updated On
date_range ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു
പെരുമ്പാവൂർ: അറക്കപ്പടി പെട്രോൾ പമ്പിന് സമീപം ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു. അറക്കപ്പടി പൊടിയിരിക്കൽ വീട്ടിൽ പരേതനായ മോഹനെൻറ മകൻ മിഥുൻ മോഹനാണ് (27) മരിച്ചത്.
വ്യാഴാഴ്ച രാത്രി 10.30നാണ് അപകടം. പെരുമ്പാവൂർ ഭാഗത്തുനിന്ന് വരുകയായിരുന്ന കാർ എതിർദിശയിൽ സഞ്ചരിച്ച മിഥുെൻറ ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മാതാവ്: മീനാക്ഷി. സഹോദരങ്ങൾ: വിഷ്ണു, മേഘ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.