Posted On
date_range Updated On
date_range സിഗ്നലിൽ നിർത്തിയ ബൈക്കിന് പിന്നിൽ കാർ ഇടിച്ചു; ഗൃഹനാഥന് ദാരുണാന്ത്യം
അരൂർ: കാറിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. ചന്തിരൂർ വലിയവീട് ബാലകൃഷ്ണൻ ((55) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് ജോലികഴിഞ്ഞു വീട്ടിലേയ്ക്ക് വരുമ്പോൾ ദേശീയപാതയിൽ അരൂർ ക്ഷേത്രം കവലയിലെ സിഗ്നലിൽ വെച്ചാണ് അപകടം.
സിഗ്നലിൽ നിർത്തിയ ബൈക്കിനു പിന്നിൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു. ചേർത്തല ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ബൈക്കിനെ തട്ടി തെറിപ്പിച്ചത്.
ഇടപ്പള്ളി ലുലുമാളിലെ പി.വി.ആർ തിയേറ്റർ ഓപ്പറേറ്ററാണ് ബാലകൃഷ്ണൻ. കോവിഡിനെ തുടർന്ന് ജോലി നിലച്ച ശേഷം കഴിഞ്ഞ 17 മുതലാണ് ജോലിക്ക് പോയി തുടങ്ങിയത്.
ഭാര്യ: ആശ. മക്കൾ: അരുൺ കൃഷ്ണ, അമൽകൃഷ്ണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.